അഞ്ചാലുംമൂട്: മകന്റെ മരണത്തിന് പിന്നാലെയുള്ള നഷ്ടപരിഹാര തുക വാങ്ങി മടങ്ങി വരുമ്പോൾ വാഹനാപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം. പെരിനാട് വില്ലേജ് ജംക്ഷന് സമീപം ചിറയില്‍ വടക്കതില്‍ സുരേഷ്‌കുമാറിന്റെ ഭാര്യ സതി (49) ആണ് മരിച്ചത്. ഇവരുടെ മകന്‍ റനില്‍കുമാര്‍ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് നാല് വര്‍ഷം മുന്‍പ് ബൈക്കപകടത്തില്‍ മരിച്ചത്. ഇതിനുള്ള നഷ്ടപരിഹാരത്തുക വാങ്ങാന്‍ സുരേഷ് കുമാറും ഭാര്യ സതിയും ചൊവ്വാഴ്ച ആറ്റിങ്ങലിലേക്ക് സ്‌കൂട്ടറിലാണ് പോയത്. ആദ്യ ഗഡു വാങ്ങി മടങ്ങിവരവെ നാവായിക്കുളത്തുെവച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയും ഗുരുതര പരിക്കേറ്റ സതി മരിക്കുകയുമായിരുന്നു. സുരേഷ്‌കുമാറിന് നിസ്സാരപരിക്ക് മാത്രമാണുണ്ടായത്.
Post Your Comments