KeralaLatest News

തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണം: വി.എസ്.ശിവകുമാര്‍ എം.എല്‍.എ

തിരുവനന്തപുരം• തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിതല സമിതിയെ നിയോഗിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളുണ്ടാകണമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.

1932ല്‍ രാജഭരണകാലത്ത് നിര്‍മ്മാണം ആരംഭിച്ച് 1935ല്‍ സര്‍വീസുകള്‍ ആരംഭിച്ച ഈ വിമാനത്താവളത്തിന് 630 ഏക്കറോളം ഭൂമി കൈവശമുണ്ട്. നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിന്റെ വിലമതിക്കാനാകാത്ത ആസ്തി സ്വകാര്യവല്‍ക്കരണത്തിലൂടെ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വിമാനത്താവളം സ്വകാര്യവല്‍ക്കരിച്ചാല്‍ യൂസേഴ്സ് ഫീയിനത്തിലും മറ്റ് നികുതിയിനങ്ങളിലും ഭീമമായ തുക യാത്രാക്കാരില്‍നിന്നും ഈടാക്കേണ്ടിവരും.

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിച്ച ടിയാല്‍ കമ്പനിയുടെ ഉടമസ്ഥതയിലാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ ടെന്‍ഡര്‍ നടപടികളില്‍ മറ്റ് ഏജന്‍സികളോടൊപ്പം പങ്കെടുത്താല്‍ കേരളത്തിന്റെ ഈ ആവശ്യം ദുര്‍ബലമാകുമെന്നും ശിവകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button