അരൂര്‍ : പായല്‍ക്കൂട്ടങ്ങള്‍ നിറഞ്ഞ കായലുകള്‍, തോടുകള്‍ എന്നിവയില്‍ നിന്നും പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുക്കള്‍ വീടുകളിലേക്ക് കയറുന്നതായി നാട്ടുകാരുടെ പരാതി.
അരൂരിനടുത്ത് കുത്തിയതോട് പഞ്ചായത്തിലെ പ്രധാനപ്പെട്ട തോട്ടില്‍ നിറഞ്ഞു നിന്നിരുന്ന പായല്‍ക്കൂട്ടത്തില്‍ നിന്ന് വന്ന മലമ്പാമ്പ് സമീപത്തെ വീടുകളിലേക്ക് കയറിയത് ആളുകളില്‍ അടുത്തിടെ പരിഭ്രാന്തി പരിത്തിയിരുന്നു. കൂടുതലും വിഷപാമ്പുകളാണ് കായലുകളില്‍ നിന്നു കയറുന്നതായി പ്രദേശവാസികള്‍ പറയുന്നത്.
ഈ പ്രദേശത്തെ മിക്ക ജലാശങ്ങളും പായലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ ചെറുവള്ളങ്ങള്‍ പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മാസങ്ങളോളമായി മീന്‍ പിടുത്തക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ല. കടത്തു സര്‍വീസുകള്‍ക്ക് ഈ പായല്‍ക്കൂട്ടങ്ങള്‍ ഭീഷണിയാണ്. ഇവ നീക്കം ചെയ്യാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
Post Your Comments