Latest NewsJobs & Vacancies

സീനിയര്‍ മാനേജര്‍ ഒഴിവ്

കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ടെക്നിക്കല്‍) ഒഴിവുണ്ട്. 2018 ജനുവരി ഒന്നിന് 50 വയസ് കഴിയരുത്.
യോഗ്യത-അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.ഫാം/ എം.ഫാം, അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പ്രൊഡക്ഷന്‍ മാനേജ്മെന്റിലെ ഡിപ്ലോമ.

ശമ്പളം – 40,640-57,440 രൂപ
ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരവും CGMP (Current Goods and Manufacturing Practice) എന്നിവ പ്രകാരം പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയില്‍ പ്രൊഡക്ഷന്‍ മാനേജരായി 10 മുതല്‍ 15 വര്‍ഷം വരെയുള്ള പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 24നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button