ആലപ്പുഴ: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട മികച്ച കെഎസ്ആർടിസി ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയയ്ക്ക് കൈതാങ്ങ് നല്‍കി സ്വകാര്യ ബസ്. ദിനിയയുടെ കണ്ണുനീർ സോഷ്യൽ മീഡിയയിൽ പലരുടെയും നെഞ്ചു തകർത്തിരുന്നു. ഭർത്താവ് മരിച്ച ദിനിയയുടെ ഏക വരുമാനമായിരുന്നു കെ എസ് ആർ ടി സിയിലെ കണ്ടക്ടർ ജോലി.രണ്ടാം ക്ലാസുകാരിയായ മകളും അഞ്ച് വയസുകാരനായ മകനും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയാണ് 34കാരിയായ ദിനിയ.
പിരിച്ചു വിട്ടതോടെ ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുള്ളതെന്ന് ദിനിയ പറഞ്ഞത് സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു. പതിനൊന്ന് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് കണ്ണീരോടെയാണ് ദിനിയ ഡിപ്പോയിൽ നിന്നും മടങ്ങിയത്. ഇതിനു പിന്നാലെയാണ് ദിനിയയ്ക്ക് കൈത്താങ്ങായി എത്തിയിരിക്കുകയാണ് ഒരു സ്വകാര്യ ബസ്. പ്രമുഖ പ്രൈവറ്റ് ബസ് ഓപ്പറേറ്ററായ ‘സന ട്രാൻസ്‌പോർട്ട്’ ദിനിയയ്ക്ക് ജോലി വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments