ന്യൂസീലന്‍ഡ് ക്രിക്കറ്റ് പര്യടനത്തിനായി ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ മിതാലിയും ട്വന്റി20 ടീമിനെ ഹര്‍മന്‍പ്രീതും നയിക്കും. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് ട്വന്റി20 ടീമിലുണ്ടായിരുന്ന വേദ കൃഷ്ണമൂര്ത്തിയെഏകദിന, ട്വന്റി20 ടീമുകളിൽ നിന്നും പുറത്താക്കി. പകരം മൊന മെശ്രം ടീമിലെത്തി. പരിക്കേറ്റ പൂജ വസ്ട്രാക്കറിനു പകരം ട്വന്റി20 ടീമില്‍ ശിഖ പാണ്ഡെയും വേദയുടെ സ്ഥാനത്ത് പുതുമുഖതാരം പ്രിയ പൂനിയയും ഇടം നേടി. ഡബ്ല്യു.വി. രാമന്പരിശീലകനായി ചുമതലയേറ്റശേഷമുള്ള ആദ്യ പരമ്പരയാണ് ന്യൂസിലന്‍ഡില്‍ നടക്കുവാൻ പോകുന്നത്. ജനുവരി 24നാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനം.
Post Your Comments