മുംബൈ: പത്തുവയസുകാരനെ തട്ടിക്കൊണ്ട് പോവുകയും കാശ് കൊടുക്കാത്തിന്റെ പേരില്‍ കൊന്ന് ഓടയില്‍ തള്ളുകയും ചെയ്ത 15 വയസുകാരന്‍ കസ്റ്റഡിയില്‍. പത്തുവയസായ കുട്ടിയെ വെട്ടിനുറുക്കിയാണ് ഓടയില്‍ തള്ളിയത്. തട്ടിക്കൊണ്ട് പോയതിന് ശേഷം തിരികെ നല്‍കാന്‍ 5 ലക്ഷം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കൊടുക്കാത്തതിന്റെ പേരിലാണ് ഈ നീചകൃത്യം അരങ്ങേറിയത്. ഇതിന് ഇയാളെ വേറെ ആരെങ്കിലും സഹായിച്ചോ എന്ന് പൊലീസ് അന്വേഷിക്കുന്നു.
വ്യാഴാഴ്ചയാണ് കളിക്കാന്‍ പോയ കുട്ടിയെ കാണാതായത്. രാത്രി ആയിട്ടും കുട്ടി തിരിച്ചു വരാത്തതിനാല്‍ കൂട്ടുകാരോട് അന്വേഷിച്ചെങ്കിലും വിവരം ഒന്നും തന്നെ ലഭിച്ചില്ല. പിന്നീട് പിതാവിന് 5 ലക്ഷം ആവശ്യപ്പെട്ടുള്ള ഫോണ്‍ കോള്‍ വരുകയായിരുന്നു. ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച പൊലീസ് അന്വേഷിച്ചപ്പോള്‍ ആണ് സംഭവം 15 കാരന്റെ അടുത്തേക്ക് എത്തയത്. മൃതദേഹം ഓടയില്‍ തള്ളിയതായും കുട്ടി പറഞ്ഞു. മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.
Post Your Comments