ന്യൂഡല്‍ഹി: പാതിവ്രത്യത്തില്‍ സംശയിച്ച് ഭാര്യയെ വെടിവച്ചു കൊന്ന് മൃതദേഹം തന്തൂരി അടുപ്പിലിട്ട് കത്തിച്ച കേസിലെ പ്രതിക്ക് 23 വര്‍ഷങ്ങള്‍ക്കു ശേഷം മോചനം. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാറാണു മോചിക്കപ്പെട്ടത്. ശിക്ഷയില്‍ കോടതി ഇളവു നല്‍കിയതോടെയാണ് സുശീല്‍ കുമാറിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.
ഭാര്യ നൈനയുടെ (26) പാതിവ്രത്യത്തില്‍ സംശയം തോന്നിയാണു ശര്‍മ കൊല നടത്തിയതെന്നാണു പൊലീസ് കേസ്. 1995 ജൂലൈ രണ്ടിനു രാത്രി ശര്‍മ മന്ദിര്‍ മാര്‍ഗിലെ അവരുടെ വീട്ടിലെത്തുമ്ബോള്‍ ഭാര്യ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭര്‍ത്താവിനെ കണ്ടയുടന്‍ നൈന ഫോണ്‍ താഴെവച്ചു. സംശയം തോന്നിയ ശര്‍മ വീണ്ടും അതേ നമ്ബറില്‍ വിളിച്ചപ്പോള്‍ മറുവശത്ത്, കാമുകനെന്നു നേരത്തേതന്നെ സംശയമുള്ള, മത്‌ലുബ് കരിമിന്റെ ശബ്‌ദം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയായിരുന്നു കരീമും ക്ഷുഭിതനായ ശര്‍മ, കൈത്തോക്കുകൊണ്ടു നൈനയെ മൂന്നു പ്രാവശ്യം വെടിവച്ചു. വെടിയേറ്റ നൈന ഉടന്‍ മരിച്ചു വീണതായും പൊലീസ് പറയുന്നു. മൃതദേഹം ശര്‍മ കാറിലാക്കി റസ്‌റ്റോറന്റില്‍ കൊണ്ടുചെന്നു മാനേജര്‍ കേശവ് കുമാറിന്റെ സഹായത്തോടെ തന്തൂരി അടുപ്പില്‍ കത്തിക്കുകയായിരുന്നു.
Post Your Comments