പുതിയ നിർമാണശാല ആരംഭിക്കാനൊരുങ്ങി മാരുതി സുസുക്കി. ഹരിയാനയിലാണ് പ്ലാന്റ് സ്ഥാപിക്കുക. ഗുഡ്ഗാവിലുള്ള പ്ലാന്റില്‍നിന്ന് സുസുകി മോട്ടോര്‍ കോര്‍പ്പിന്റെ നിര്‍മാണ യൂണിറ്റ് ഹരിയാനയിലേക്കു മാറ്റാനാണ് തീരുമാനം. ഗുഡ്ഗാവിലെ ഗതാഗതക്കുരുക്ക് കൂടിയതോടെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തി. ഇതിനെ തുടർന്നാണ് പുതിയ പ്ലാന്റ് നിര്‍മിക്കാന്‍ കമ്പനി തീരുമാനിച്ചത്.
ആദ്യം ഗുഡ്ഗാവിലെ പ്ലാന്റില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സോഹ്നയില്‍ സ്ഥലം വാഗ്ദാനം ചെയ്തെങ്കിലും കാര്‍ ഫാക്ടറി നിര്‍മിക്കാന്‍ അനുയോജ്യമായ സ്ഥലമല്ല അതെന്ന് എന്‍ജിനിയര്‍മാര്‍ വിലയിരുത്തിയതിനേത്തുടർന്നു മാരുതി സുസുകി നിരസിച്ചു. തുടർന്നാണ് ഏഴു സ്ഥലങ്ങള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുയും ഇവയില്‍നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കാൻ അനുമതി നൽകുകയും ചെയ്തത്. മാരുതിയുടെ ഹരിയാനയിലെ രണ്ടാമത്തെ പ്ലാന്റ് നിര്‍മിക്കാന്‍ 1,200 കോടി ചെലവ് വരുമെന്നാണ് കരുതുന്നത്. 1980ലാണ് ഗുഡ്ഗാവിലെ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്.
Post Your Comments