ബ്രസല്‍സ്: ചൊവ്വയില്‍ വെള്ളുമുണ്ടെന്ന് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. ചൊവ്വയുടെ ഉപരിതലത്തില്‍ ഐസുകളാല്‍ മൂടിപ്പുതച്ച് കിടക്കുന്ന വന്‍ കുഴിയുടെ ചിത്രമാണ് ഏജന്‍സി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. അത്സമയം നേരത്തേ നാസ തന്നെ ചൊവ്വയില്‍ ജലസാനിധ്യം ഉണ്ടെന്നതിന് നിരവധി ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു ചിത്രം ആദ്യമായാണ് ഭൂമിയിലേക്ക് എത്തുന്നത്.
2003ല്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ച മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മഞ്ഞു മൂടിയ വലിയ തടാകം പോലെ തോന്നിക്കുന്ന ചിത്രമാണിത്. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ 82 കിലോമീറ്റര്‍ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
For those of you asking – yes it is water ice.
Mars Express first detected water on #Mars in 2004, see our release at the time https://t.co/oAY2Qj0U5N. More recently, the spacecraft detected liquid water under the planet’s south pole, see: https://t.co/JnglOBBt3o https://t.co/J0h3ZfYpXF
— ESA (@esa) December 21, 2018
ഏകദേശം 200 കിലോമീറ്റര്‍ ആഴത്തില്‍ വരെ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഗര്‍ത്തത്തില്‍ ആകെ 2200 ക്യുബിക് കിലോമീറ്റര്‍ മഞ്ഞുണ്ടെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ വിക്ഷേപിച്ച് 15 വര്‍ഷം പൂര്‍ത്തിയാകാന്‍ ഇരിക്കെയാണ് ഈ ചിത്രം ലഭിച്ചത്.
Post Your Comments