KeralaLatest News

115 സ്ഥാപനങ്ങള്‍ക്ക് ലേബര്‍ ഓഫീസില്‍ നിന്നും നോട്ടീസ്

തൊഴിലാളികള്‍ക്കുള്ള സൗകര്യം ഉറപ്പുവരുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി

തിരുവനന്തപുരം : ജീവനക്കാര്‍ക്ക് മതിയായ സൗകര്യം നല്‍കാത്ത 115 സ്ഥാപനങ്ങള്‍ക്ക് ലേബര്‍ ഓഫീസില്‍ നിന്നും നോട്ടീസ് നല്‍കി. തുണിക്കടകള്‍, ജ്വല്ലറികള്‍ എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടപടി. സംസ്ഥാനത്തൊട്ടാകെ 239 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

എല്ലാ സ്ഥാപനങ്ങളും മൂന്നു ദിവസത്തിനകം സൗകര്യങ്ങള്‍ ഉറപ്പുവരുത്തി വിവരമറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് 13 കടകളില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തി. ഇതില്‍ 12 കടകളിലും തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button