തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിൽ ഇന്നും ആയിരത്തോളം ബസ് സര്‍വ്വീസ് തടസ്സപ്പെട്ടേക്കുമെന്ന് സൂചന. ഇന്നലെ 998 സര്‍വ്വീസുകളാണ് സംസ്ഥാനത്ത് മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 350 സര്‍വീസും എറണാകുളം മേഖലയില്‍ 448 സര്‍വീസും കോഴിക്കോട് മേഖലയില്‍ 104 സര്‍വീസുമാണ് ഇന്നലെ റദ്ദാക്കിയത്.
അതേസമയം, പിരിച്ചുവിട്ടവര്‍ക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്‍സി നിയമന ഉത്തരവ് കിട്ടിയ 4,051 കണ്ടക്ടമാര്‍രെയാണ് നിയമിച്ചിരിക്കുന്നത്. ഇവരുടെ പരിശീലനം അതത് ഡിപ്പോകളില്‍ നടക്കും.പരിശീലനത്തിനു ശേഷം ഇവരെ എത്രയും പെട്ടെന്ന് ബസുകളിലേക്ക് നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments