തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ മുഴുവൻ ശ്രദ്ധയും ‘വർഗീയമതിൽ’ വിജയിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ എല്ലാ മേഖലയിലും ഭരണസ്‌തംഭനം ഉണ്ടായതായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം വനിതാമതിലിന്റെ പ്രചാരണതിരക്കിലാണ്. സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത് ഒന്നരലക്ഷത്തിലധികം ഫയലുകളാണ്. കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരുടെ പ്രശ്‌നപരിഹാരത്തിനായി സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments