കെ. എസ് ആര്‍ ടി സിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഉണ്ടായ കെ.എസ്.ആര്‍.ടി സിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇന്ന് മൊത്തം 389 സര്‍വ്വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് 180 ഉം എറണാകുളത്ത് 170 ഉം കോഴിക്കോട് 39 സര്‍വ്വീസുകളും ആണ് മുടങ്ങിയത്.അതേസമയം പി എസ് സി വഴി പുതുതായി നിയമനം ലഭിച്ച 1,472 പേരുടെ പരിശീലനം ഇന്ന് ആരംഭിച്ചു.പരിശീലനം പൂര്‍ത്തിയാക്കി സ്വതന്ത്ര ചുമതലയില്‍ പ്രവേശിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കൂ. എന്നാല്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയത് വരുമാനത്തെ ബാധിച്ചിട്ടില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം 7 കോടി 70 ലക്ഷം രൂപയാണ് ലഭിച്ചതെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
Post Your Comments