Latest NewsIndia

സുസ്ഥിര വികസന ലക്ഷ്യം : കേരളം ഒന്നാമത്.

ന്യൂഡല്‍ഹി : ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് നീതി ആയോഗ് പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതെത്തി. 69 പോയന്റ നേടിയാണ് കേരളം പട്ടികയില്‍ മികവ് കാട്ടിയത്.

ഹിമാചല്‍ പ്രദേശിനും കേരളത്തോടൊപ്പം ഒന്നാം സ്ഥാനമുണ്ട്. ആരോഗ്യവും ക്ഷേമവും, പട്ടിണിയില്ലായ്മ, ലിംഗസമത്വം, മികച്ച വിദ്യാഭ്യാസം, വ്യവസായവും നൂതനാശയവും അടിസ്ഥാന സൗകര്യവും എന്നീ വിഭാഗങ്ങളിലെ മികവാണ് കേരളത്തെ ഒന്നാമതെത്തിച്ചത്.

ശുദ്ധജലവും ശുചിത്വവും,അസമത്വം കുറവ്, മലനിരകളിലെ ആവാസ വ്യവസ്ഥയുടെ സംരക്ഷണം എന്നിവയാണ് ഹിമാചല്‍ പ്രദേശിന് സഹായകരമായത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡിഗഡ് ആണ് ഒന്നാമത്. 68 പോയന്റ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button