ബംഗലൂരു: കര്‍ണാടകയില്‍ രാഷ്ട്രീയപ്രതിസന്ധിയ്ക്ക് വിരാമമിട്ട് മന്ത്രിസഭ വികസനം. എട്ട് മന്ത്രിമാരെയാണ് പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ എട്ട് പേരും സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ജെഡിയു കോണ്‍ഗ്രസ് സര്‍ക്കാര്‍ ആറ് മാസം പിന്നിടുന്നതിനിടയിലാണ് മന്ത്രിസഭ വികസനം.
എട്ട് പേര്‍ക്ക് മന്ത്രിസഭയിലേയ്ക്ക് പ്രവേശനം ലഭിച്ചപ്പോള്‍ നിലവിലെ രണ്ട് മന്ത്രിമാര്‍ക്ക് കസേര തെറിച്ചു. രമേഷ് ജര്‍കിഹോളി, ആര്‍ ഷങ്കര്‍ എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്.
പുതുതായി സ്ഥാനമേറ്റ സതീഷ് ജര്‍കിഹോളി. രമേഷ് ബിജെപി വൃത്തങ്ങളുമായി അടുത്ത് കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. പാര്‍ട്ടി യോഗങ്ങളിലോ ക്യാബിനറ്റ് മീറ്റിംഗുകളിലോ ഇയാള്‍ പങ്കെടുത്തിരുന്നില്ല. കര്‍ണാടകയില്‍ പാര്‍ട്ടി ചുമതല വഹിക്കുന്ന എ ഐ സിസി അംഗം കെസി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭ പുനസംഘടനയുമായി മുന്നോട്ട് പോകാന്‍ രാഹുല്‍ ഗാന്ധിയും സമ്മതം മൂളിയതോടെ കാര്യങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോവുകയായിരുന്നു.
Post Your Comments