കേപ്ടൗണ്‍: ശസ്ത്രക്രിയക്കിടെ ഗിറ്റാർ വായിക്കുന്ന രോഗിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ആശുപത്രിയിൽ മുസാ മൻസീനി എന്ന ജാസ് സംഗീതജ്ഞനാണ് തലച്ചോറിൽ ബാധിച്ച മുഴ നീക്കാനായി നടത്തിയ കീഹോൾ ശസ്ത്രക്രിയക്കിടെ ഗിറ്റാർ വായിച്ച് ഞെട്ടിച്ചത്. 2006 മുതൽ രോഗാവസ്ഥയുടെ പിടിയിലായിരുന്നു ജാസിൽ നിരവധി പുരസ്കാര നേട്ടങ്ങൾക്ക് അർഹനായിട്ടുള്ള മൻസീനി. പുതിയ ആൽബം തയാറാക്കുന്നതിനായി താൻ കാത്തിരിക്കുകയാണെന്നായിരുന്നു ശസ്ത്രകിയയ്ക്കു ശേഷമുള്ള മൻസീനിയുടെ പ്രതികരണം.
Post Your Comments