തിരുവനന്തപുരം: വീണ്ടും സജീവമായി ഓണ്‍ലൈന്‍ തട്ടിപ്പ്. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 1,16,000 രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി ശ്രീദേവിയുടെ പണമാണ് നഷ്ടപ്പെട്ടത്. പല തവണകളായിട്ടാണ് ശ്രീദേവിയുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 12 വരെ 15 തവണകളായായിരുന്നു തട്ടിപ്പ്.
ശ്രീദേവിയുടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കണിയാപുരം ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. അതേസമയം ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ ഇ-പേമെന്റിലൂടെ മുംബൈ നിന്നാണ് പണം നഷ്ടപ്പെട്ടതെന്ന് കണ്ടെത്തി. വിദേശത്ത് നിന്ന് മകന്‍ പലപ്പോഴായി അയച്ച പണമാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. അതേസമയം ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ വന്നിരുന്നുവെങ്കിലും ഇത് മനസ്സിലാക്കാന്‍ ശ്രീദേവിക്ക് കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും സൈബര്‍ സെല്ലിനും ബാങ്ക് അധികൃതര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments