വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടുയരുന്ന പീഡനാരോപണങ്ങളെ ഗൗരവത്തിലെടുക്കാതെ അവഗണിക്കുന്ന പ്രവണത ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ കത്തോലിക്കാ സമിതിയില്‍ വാര്‍ഷിക പ്രസംഗത്തിലാണ് മാര്‍പാപ്പയുടെ ഉറപ്പ്.
ഇത്തരം തെറ്റുകള്‍ ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സഭ പിന്നാക്കം പോവില്ല. പുരോഹിതരുള്‍പ്പെടെ സഭയുടെ ഭാഗമായ ആര് തെറ്റുചെയ്‌തെന്ന് കണ്ടാലും അവരെ നിയമത്തിന് മുന്നിലെത്തിക്കും. പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചവരോട് തനിക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ, അവര്‍ മനംമാറ്റി നിയമത്തിന് മുന്നില്‍ സ്വയം ഹാജരാകണം, ദൈവത്തിന്റെ കോടതിയിലെ നിയമത്തിന് മുന്നില്‍ ചെല്ലാന്‍ സ്വയം തയ്യാറെടുക്കണം.
നേരത്തെ ഉയര്‍ന്ന പല ആരോപണങ്ങളും അതിന്റേതായ ഗൗരവത്തില്‍ കാണുന്നതില്‍ സഭയ്ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. നിരുത്തരവാദിത്വം അനുഭവജ്ഞാനമില്ലായ്മ ആത്മീയവും മനുഷ്യത്വപരവുമായ ദൂരക്കാഴ്ചയുടെ അഭാവം തുടങ്ങിയവയാണ് ഈ വീഴ്ചകള്‍ക്ക് കാരണം. ഇത് ിനി ആവര്‍ത്തിക്കില്ല. സഭയുടെ മൊത്തത്തിലുള്ള തീരുമാനമാണിത് -പാപ്പ പറഞ്ഞു.
പുരോഹിതരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്കെതിരേ ലൈംഗികാരോപണങ്ങളുയര്‍ന്നതില്‍ കത്തോലിക്കാസഭ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.
Post Your Comments