Latest NewsKerala

എനിക്ക് കിട്ടുന്നത് കര്‍ഷകരേക്കാള്‍ കുറഞ്ഞ വില : ഗവര്‍ണ്ണര്‍

തൃശ്ശൂര്‍ : മറ്റു കര്‍ഷകരേക്കാള്‍ കുറഞ്ഞ വിലയാണ് തന്റെ വിളകള്‍ക്ക് ലഭിക്കുതെന്ന് കേരളാ ഗവര്‍ണ്ണര്‍ പി.സദാശിവം. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബിരുദ സമര്‍പ്പണ ചടങ്ങിലാണ് ഗവര്‍ണ്ണര്‍ തന്റെ കൃഷി അനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പങ്കു വെച്ചത്.

നാട്ടില്‍ സ്വന്തമായി കൃഷി സ്ഥലമുണ്ട്. എന്നാല്‍ തൊട്ടടുത്ത് കൃഷിസ്ഥലമുള്ള സഹോദരന്റെ വിളകള്‍ക്ക് കിലോഗ്രാമിന് 22 രൂപ ലഭിക്കുമ്പോള്‍ തന്റെ കായകള്‍ക്ക് കിലോഗ്രാമിന് 18 രൂപയെ ലഭിക്കുന്നുള്ളുവെന്ന് സദാശിവം പറഞ്ഞു. ഈ വൈരുദ്ധ്യത്തെ കുറിച്ച് താന്‍ ഇടനിലക്കാരനോട് അന്വേഷിച്ചപ്പോള്‍ താങ്കള്‍ ഗവര്‍ണ്ണറല്ലെയെന്നും കര്‍ഷകന്റെ വില പേശാനുള്ള ശേഷിക്കാനുസരിച്ചേ വില കിട്ടുവെന്നാണ് ലഭിച്ച മറുപടി.

ഇത്തരം വിലപേശലുകള്‍ കാര്‍ഷിക രംഗത്തുള്ള വളരെ മോശം പ്രവണതയാണെും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഏതൊക്കെ താക്കോല്‍ സ്ഥാനത്തെത്തിയാലും കര്‍ഷകരാണ് തങ്ങളുടെ യജമാനന്‍മാര്‍ എന്ന് ബിരുദം നേടി പുറത്തിറങ്ങുവര്‍ മറക്കാതിരിക്കണമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഓര്‍മ്മിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button