KeralaLatest NewsIndia

ചികിത്സക്കെത്തിയ യുവതിയോട് മുറിയടച്ച് ലൈംഗികമായി പെരുമാറി : തിരുവനന്തപുരത്ത് ഡോക്ടർ അറസ്റ്റിൽ

മൂത്രാശയ സംബന്ധമായ അസുഖവുമായെത്തിയ യുവതിയെ പരിശോധനക്കിടെ ഡോക്ടർ അപമാനിക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കനകരാജാണ് അറസ്റ്റിലായത്. വനിത നഴ്സിനെയോ ഒപ്പം വന്നവരെയോ കൂട്ടാതെ മുറിയടച്ച് ഡോക്ടർ പരിശോധിച്ചുവെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി. യുവതി ബഹളം വച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ഓടികൂടി ഡോക്ടറെ തടഞ്ഞുവയ്ക്കുകയായിരുന്നു.

മൂത്രാശയ സംബന്ധമായ അസുഖവുമായെത്തിയ യുവതിയെ പരിശോധനക്കിടെ ഡോക്ടർ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ അസുഖമായെത്തിയ രോഗിയെ ചികിത്സിക്കുക മാത്രമാണ് താൻ ചെയ്തതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമുള്ള ഡോക്ടർറുടെ വാദം പരിഗണിച്ച് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button