USALatest NewsNews

17കാരിയടക്കം നൂറിലധികം രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റ് വീട്ടിൽ മരിച്ച നിലയില്‍

അബോധാവസ്ഥയിലായ രോഗികളുള്‍പ്പെടെ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ട്.

ലോസ്‌ഏഞ്ചല്‍സ്: 17കാരിയടക്കം നൂറിലധികം രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന 76 കാരനായ ഗൈനക്കോളജിസ്റ്റ് വീട്ടിൽ മരിച്ച നിലയിൽ. ഡോക്ടർ ജോര്‍ജ് ടിന്‍ഡാലാണ് സ്വന്തം ഭവനത്തില്‍ മരണപ്പെട്ടത്. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം.

read also: ഗർഭാശയ അണുബാധ മൂലം ബുദ്ധിമുട്ടുന്നോ?: പ്രധിവിധി മനസിലാക്കാം

30 വര്‍ഷത്തെ കരിയറില്‍ നൂറിലധികം പേരെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം. കാലിഫോര്‍ണിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ സ്റ്റുഡന്റ് ഹെല്‍ത്ത് സെന്ററില്‍ അബോധാവസ്ഥയിലായ രോഗികളുള്‍പ്പെടെ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ട്.

തന്നെ കാണാന്‍ വരുന്ന രോഗിയുടെ ലൈംഗികാവയവങ്ങളുടെ ഫോട്ടോ എടുക്കുകയും ശരീരഘടനയെക്കുറിച്ച്‌ മോശം പരാമര്‍ശം നടത്തുന്ന വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു ജോര്‍ജ് ടിന്‍ഡാല്‍ എന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button