ന്യൂഡല്‍ഹി : ആംആദ്മിയെ വെല്ലുവിളിച്ച് നല്‍കാമെന്നേറ്റ പണം ഉടന്‍ തന്നെ നല്‍കാമെന്ന് ഡല്‍ഹിയിലെ ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മനോജ് തിവാരി മെട്രോ പ്രൊജക്ട് പൂര്‍ത്തീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു.
ദല്‍ഹി മെട്രോ നാലാം ഘട്ടം കമ്മീഷന്‍ ചെയ്താല്‍ എ.എ.പിക്ക് എന്റെ വക 1,11,100 എന്നായിരുന്നു തിവാരിയുടെ വാഗ്ദാനം. മെട്രോയുടെ ജോലി ആരംഭിച്ചതോടെ പറഞ്ഞ വാഗ്ദാനം മനോജ് തിവാരി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി. ‘മോദിയേയും ബി.ജെ.പി സര്‍ക്കാരിനേയും പോലെയല്ല, മനോജ് തിവാരി വാക്ക് പാലിക്കുമെന്ന് കരുതുന്നു, എന്നായിരുന്നു എഎപിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് താന്‍ പണം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് ബിജെപി അദ്ധ്യക്ഷന്‍ മറുപടി ട്വീറ്റ് ഇട്ടത്.
എന്നാല്‍ ആം ആദ്മിക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ടായല്ല ഇത് നല്‍കുകയെന്നും മരണപ്പെട്ട ആം ആദ്മി പ്രവര്‍ത്തകരായ സന്തോഷ് കോലി, സോണി മിശ്ര എന്നിവരുടെ കുടുംബത്തിന് നല്‍കുമെന്നുമാണ് മനോജ് തിവാരി പറഞ്ഞിരിക്കുന്നത്. ദല്‍ഹിയിലെ മലിനീകരണ പ്രശ്‌നം നിയന്ത്രിക്കാന്‍ സ്വന്തം സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തില്‍ ഒരു സര്‍വകക്ഷിയോഗം വിളിക്കാന്‍ കെജ്‌രിവാള്‍ തയ്യാറാകണം. അങ്ങനെയാണെങ്കില്‍ ഒരു ലക്ഷം രൂപ കൂടി ഞാന്‍ അധികം വാഗ്ദാനം ചെയ്യുന്നുതായും മനോജ് തിവാരി കൂട്ടിചേര്‍ത്തു.
Post Your Comments