മൂന്നിടങ്ങളിലെ തിരഞ്ഞെടുപ്പു ജയം കോൺഗ്രസിനു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. കോൺഗ്രസ്സിന്റെ ഗെയിം പ്ലാനുകളിലൊന്ന് അമിത് ഷായുടെയും മോദിയുടെയും പ്രംസംഗങ്ങൾ ഇരുന്നു പഠിച്ച് അവയ്ക്ക് കൃത്യമായ കൗണ്ടറുകൾ നൽകുക എന്നതാണ്. തിരഞ്ഞെടുപ്പു പ്രചരണസമയത്ത് ഇവര്‍ നടത്തിയ പ്രസംഗങ്ങൾ പഠിക്കുന്നതിനായിരിക്കും ഊന്നല്‍ കൊടുക്കുക.അമിത് ഷായുടെ പ്രസംഗങ്ങൾ പഠിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു കഴിഞ്ഞെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മോദിയും അമിത് ഷായുമാണ് ബിജെപിയിലെ പ്രമുഖ നേതാക്കൾ. 2019 ല്‍ അമിത് ഷാ നടത്തുന്ന പ്രസംഗങ്ങളെല്ലാം ശ്രദ്ധയോടെ പഠിക്കും. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് മുതിർന്ന നേതാക്കളുമായി പങ്കുവെയ്ക്കും. രാഹുൽ ഗാന്ധി അടക്കമുള്ളവരോട് കൂടിയാലോചിച്ച ശേഷമായിരിക്കും പ്രതികരിക്കേണ്ടത് പത്രസമ്മേളനത്തിലൂടെയാണോ നവ മാധ്യമങ്ങളിലൂടെയാണോ എന്ന് തീരുമാനിക്കുക .
Post Your Comments