പ്രാഗ്: കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തല്‍ 13 പേര് മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലാണ് അപകടം. കല്ക്കരിഖനിയില് വ്യാഴാഴ്ച മീഥെയ്ന്‍ വാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയിലാണ് ദുരന്തം ഉണ്ടായത്. പോളണ്ടുമായി അതിര്‍ത്തിപങ്കിടുന്ന കാര്‍വിന നഗരത്തിലെ ഖനിയിലായിരുന്നു സ്ഫോടനം.
അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ 12 പേര് പോളണ്ടുകാരും ഒരാള്‍ ചെക്ക് റിപ്പബ്ലിക്കന്‍ പൗരനുമാണ്.
2800 അടി ആഴത്തിലാണ് ഖനി. സ്ഫോടനത്തിനുപിന്നാലെ ഖനിക്കുള്ളില്‍ പടര്‍ന്ന തീയണയാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ചെക്ക് പ്രധാനമന്ത്രി ആന്ദ്രേ ബാബിസും പോളണ്ട് പ്രധാനമന്ത്രി മാത്യൂസ് മൊറാവെയ്ക്കിയും വെള്ളിയാഴ്ച അപകടസ്ഥലം സന്ദര്‍ശിച്ചു.
Post Your Comments