തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. ഗൈനക്കോളജി ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താനും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
മാതൃമരണ നിരക്കും ശിശു മരണ നിരക്കും കുറയ്ക്കാനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തീവ്ര ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അടുത്ത നാളുകളില്‍ അട്ടപ്പാടിയില്‍ ഉണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് യൂണിസെഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പഠനം നടത്തും. ഇതിന്റെയടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ മാസം 31-ാം തീയതി അട്ടപ്പാടിയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments