വാഷിങ്ടണ്‍: മെക്സിക്കന്‍ മതിലിന്റെ ബില്ല് പാസാക്കാന്‍ സെനറ്റ് വിസമ്മതിച്ചാല്‍ അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നാണ് ഇത് സംബന്ധിച്ച സെനറ്റിലെ വോട്ടെടുപ്പ്. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക്100 അംഗ സെനറ്റില്‍ 51 അംഗങ്ങളാണ് ഉള്ളത്. ഡമോക്രാറ്റ് അംഗങ്ങള്‍ ബില്‍ പിന്തുണയ്ക്കാൻ സാധ്യതയില്ലാത്തതിനാൽ ന്യൂക്ലിയര്‍ ഓപ്ഷന്‍ നടപ്പാക്കണമെന്ന് പ്രസിഡന്റ് സെനറ്റിലെ റിപബ്ലിക്കന്‍ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപബ്ലിക്കന്‍ പക്ഷത്തിന് ഇതിനോട് യോജിപ്പില്ല. സെനറ്റ് ബില്‍ തള്ളി ഭരണസ്തംഭനം ഉണ്ടായാൽ ആഭ്യന്തരസുരക്ഷാവിഭാഗം, ഗതാഗതം, കാര്‍ഷികം, നീതിന്യായവിഭാഗം എന്നിവയുടെ പ്രവര്‍ത്തനം നിലയ്ക്കും.
Post Your Comments