കൊച്ചി: വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈന്‍റെ റേഷൻ കാർഡ് റദ്ദ് ചെയ്യാൻ നിർദേശം. ബിപിഎൽ റേഷൻ കാർഡ് റദ്ദ് ചെയ്യാനാണ് നിർദേശം. ഭക്ഷ്യമന്ത്രി പി തിലോത്തമനാണ് നിർദേശം നൽകിയത്. മാസം അരലത്തിലധികം രൂപ സര്‍ക്കാരില്‍നിന്ന് പ്രതിഫലം പറ്റുന്ന വനിതാകമ്മീഷന്‍ അദ്ധ്യക്ഷ റേഷന്‍കാര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഗണത്തിലാണെന്ന വാർത്ത കഴിഞ്ഞ ദിവസം ഒരു ചാനൽ പുറത്തു വിട്ടിരുന്നു.
ഇതിനെ തുടർന്നാണ് നടപടി. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എന്നനിലയ്ക്ക് പ്രതിമാസം 60,000 രൂപ കൈപ്പറ്റുമ്പോഴും റേഷന്‍കാര്‍ഡിലുള്ള 7 പേരുടെയും കൂടി പ്രതിമാസ വരുമാനമായി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 1800 രൂപ മാത്രം. ജോസഫൈന്റെ സഹോദരന്‍ ജോണ്‍സന്റെ ഭാര്യ മേരി ലിയോണിയ മോളിയാണ് കാര്‍ഡ് ഉടമ.
Post Your Comments