Latest NewsInternational

കുടിയേറ്റ നയം യു എസ് ഫെഡറല്‍ കോടതി റദ്ദാക്കി

വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന കുടിയേറ്റ നയം ഫെഡറല്‍ കോടതി റദ്ദാക്കി. സ്വന്തം നാട്ടില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും ഗാര്‍ഹിക പീഡനത്തിനും ഇരയായവര്‍ക്ക് രാജ്യത്ത് അഭയം നല്‍കില്ല എന്ന വ്യവസ്ഥയാണ് റദ്ദാക്കിയത്. അഭയാര്‍ഥി നയം ജനപ്രതിനിധി സഭയെ മറികടന്നാണ് ഉണ്ടാക്കിയത്. അഭയാര്‍ത്ഥികളുടെ അപേക്ഷ പരിഗണിക്കുന്നത് നിശ്ചിതവ്യവസ്ഥയെ അടിസ്ഥാനമാക്കിയാകുന്നത് അപര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യസ്ഥകള്‍ തീരുമാനിക്കുന്നത് ഭരണകൂടമല്ലെന്ന് കോടതി വ്യക്തമാക്കി. കുടിയേറ്റനയം കടുപ്പിക്കുന്ന ട്രംപിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button