തിരുവനന്തപുരം : വനിതാ മതിലിനും അയ്യപ്പ ജ്യോതിക്കും ബദലായി മതേതര വനിതാ സംഗമം നടത്തുവാന്‍ ഒരുങ്ങി യുഡിഎഫ്. ഈ മാസം 29 നാണ് മതേതര വനിതാ സംഗമം. യുഡിഎഫ് വനിതാ ഏകോപന സമിതിയുടെതാണ് തീരുമാനം.
ജനുവരി ഒന്നിനാണ് സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 26 നാണ് ആര്‍എസ്എസ് അനുകൂല ഹൈന്ദവ സംഘടനയുടെ നേതൃത്വത്തില്‍ വിശ്വാസികളെ സംഘടിപ്പിച്ച് അയ്യപ്പ ജ്യോതി സംഘടിപ്പിച്ചിക്കുന്നത്.
ഈ രണ്ട് പരിപാടികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്നത്. ഈ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളേയും കോണ്‍ഗ്രസ് വിലക്കുകയും ചെയ്തിരുന്നു.
Post Your Comments