അധികൃതര്യുവതികളും യുവാക്കളും ഇപ്പോള്‍ ചൈനീസ് ആപ്പായ ടിക് ടോക് തരംഗമാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഈ ടിക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴികളാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകള്‍ക്കായി എടുക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
2018 ലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഫേസ്ബുക്കിനും വാട്സാപ്പിനും സ്നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കുഞ്ഞു കുട്ടികള്‍ പോലും രാപ്പകല്‍ ടിക് ടോക്കിലാണ്. ഇതെങ്ങനെ സാധിച്ചെടുത്തു എന്നത് സംബന്ധിച്ച് ടെക് വിദഗ്ധര്‍ ഗവേഷണം നടത്തുന്നുണ്ട്. ഗവേഷണം നടത്താന്‍ ഫേസ്ബുക് വിദഗ്ധരും ഇറങ്ങിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്നായി ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയില്‍ പ്രായമുള്ള കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരാണ് ഏറ്റവും കൂടുതല്‍ സെല്‍ഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം മൊത്തം ടിക് ടോക് ഉപയോക്താക്കളില്‍ 38 ശതമാനവും കുട്ടികളാണെന്നാണ്. ഇവരില്‍ തന്നെ ഭൂരിഭാഗവും പെണ്‍കുട്ടികള്‍. ഇവരെല്ലാം പോസ്റ്റ് ചെയ്യുന്ന സെക്സി വിഡിയോകളാണ് വലിയ ചര്‍ച്ചാ വിഷയം.
ലൈക്കും ഫോളവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ലൈക്ക് കുറഞ്ഞ പോയാല്‍ അടുത്ത വിഡിയോയില്‍ കൂടുതല്‍ സെക്സിയായി എത്താന്‍ കുട്ടികള്‍ തയാറാകുന്നുവെന്നത് വന്‍ ഭീഷണിയാണ്. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ് വെബ്സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും ‘സെക്സ്’ ടാഗോടെ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത. ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സെക്സി വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പണ്‍ ചെയ്താല്‍ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്.
തമാശകള്‍, സ്കിറ്റുകള്‍, നഗ്നത, നിയോനാസി, കരോക്കെ വിഡിയോകള്‍, പാട്ടുകള്‍ അങ്ങനെ പോകുന്നു ടിക് ടോക് തരംഗം. പത്തിനും ഇരുപതിനും ഇടയിലുള്ള കുട്ടികളാണ് ടിക് ടോക്കിന് കീഴടങ്ങിയിരിക്കുന്നത്.
Post Your Comments