ന്യൂഡല്‍ഹി: അധ്യാപകരുടെ നിലവാരമളക്കാല്‍ പരീക്ഷ നടത്തണമെന്ന് നീതി ആയോഗ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളാണ് വര്‍ഷത്തില്‍ മൂന്ന് തവണ പരീക്ഷ നടത്തേണ്ടത്. ബുധനാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പുറത്തിറക്കിയ ‘സ്ട്രാറ്റജി ഫോര്‍ ന്യൂ ഇന്ത്യ @ 75’ റിപ്പോര്‍ട്ടിലാണ് ഈ അറിയിപ്പ്. അധായാപകര്‍ പടിപ്പിക്കുന്ന വിഷയങ്ങളില്‍ പരീക്ഷ നടത്തുന്നതില്‍ നിന്നും വിഷയത്തില്‍ അവര്‍ എത്രത്തോളം മികവ് പുലര്‍ത്തുന്നു എന്ന് കണ്ടെത്താന്‍ കഴിയും. പൊതുവിദ്യാഭ്യാസത്തില്‍ സാമാന്യം (റെഗുലര്‍), സവിശേഷം (അഡ്വാന്‍സ്ഡ്) എന്നിങ്ങനെ രണ്ടുതരം പാഠ്യപദ്ധതി വേണമെന്നാണ് മറ്റൊരു നിര്‍ദേശം.
സിവില്‍ സര്‍വീസ് പരീക്ഷയെഴുതാനുള്ള പരമാവധി പ്രായം 27 ആയി കുറയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപക യോഗ്യതാപരീക്ഷ പ്രീ സ്‌കൂളില്‍ പഠിപ്പിക്കുന്നവര്‍ക്കും 9-12 ക്ലാസുകളില്‍ പഠിപ്പിക്കുന്നവര്‍ക്കും നിര്‍ബന്ധമാക്കണം എന്നീ നിര്‍ദ്ദേശങ്ങള്‍ കൂടാതെ അധ്യാപകര്‍ക്ക് മികവ് വിലയിരുത്തി ഇന്‍ക്രിമെന്റ് നല്‍കുക, അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ സമിതി രൂപവത്കരിക്കുക. അക്രഡിറ്റേഷന്‍ സംവിധാനം ഒരുക്കുക, രണ്ടായിരംപേര്‍ക്ക് പഠിക്കാന്‍ കഴിയുന്ന അഞ്ചോ ആറോ ശ്രേഷ്ഠപദവിയുള്ള അധ്യാപക പരിശീലനസ്ഥാപനങ്ങള്‍ ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനും നിര്‍ദേശമുണ്ട്.
Post Your Comments