ബര്‍മിംഗ്ഹാം: ഫ്യൂണറല്‍ ഹോമില്‍ അതിക്രമിച്ച് കയറി ശവപ്പെട്ടിയില്‍ കിടന്ന മൃതദേഹത്തില്‍ ലൈംഗിക അതിക്രമം നടത്തിയ ആള് പിടിയില്‍. ഖുറും ഷസാദ എന്ന 23കാരനാണ് പിടിയിലായത്. കോഓപ് അണ്ടര്ടേക്കേഴ്സില് അതിക്രമിച്ച് കടന്ന ശേഷമാണ് ഖുറും ഷസാദ ഇത്തരം ഒരു നീചകൃത്യത്തിന് മുതിര്‍ന്നത്. ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. മൃതശരീരവുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടതിനും, അതിക്രമിച്ച് കടന്നതിനുമാണ് കേസ്. കോടതി പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
തൊഴില്‍രഹിതനായ ഇയാള്‍ നവംബര്‍ 11നായിരുന്നു ബര്‍മിംഗ്ഹാമിലെ ഗ്രേറ്റ് ബാറിലുള്ള ഫ്യൂണറല്‍ പാര്‍ലറിലാണ് അതിക്രമിച്ചു കയറിയത്. മരിച്ച വ്യക്തിയുടെ ബന്ധുക്കളെ ഈ സംഭവം അറിയിച്ചിട്ടുണ്ട്. പാര്‍ലറിന് സമീപമുള്ള ആസ്റ്റണിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഷസാദയുടെ ഡിഎന്‍എ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം സംരക്ഷിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫ്യൂണറല്‍ ഹോം ഇതുവരെ തയ്യാറായിട്ടില്ല.
Post Your Comments