പത്തനംതിട്ട: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ മലകയറാനായി നാളെ ശബരിമലയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്ബയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം.
പ്രതിഷേധങ്ങള്‍ ശക്തമായാലും ശബരിമല ദര്‍ശനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണെന്ന് മനിതി സംഘടനാ പ്രവര്‍ത്തക സെല്‍വി പറഞ്ഞതായും റിപ്പോര്‍ട്ട്. സുരക്ഷ നല്‍കാമെന്ന് ഡിജിപി ഓഫീസില്‍ നിന്നും വിളിച്ച് അറിയിച്ചിട്ടുണ്ട്. ഡിഎസ്പിയും വിളിച്ചിരുന്നു. കേരള തമിഴ്നാട് സര്‍ക്കാരുകളും സുരക്ഷ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. കേരള പൊലീസിന്റെ സുരക്ഷയില്‍ ദര്‍ശനം സാധ്യമാകുമെന്ന് സുനിശ്ചതമാണെന്നും ഇവര്‍ പ്രതികരിച്ചു.
ആക്ടിവിസ്റ്റുകളായിട്ടല്ല അയപ്പഭക്തരായിട്ടാണ് സന്നിധാനത്തേക്ക് സംഘം പോകുന്നതെന്നും മനിതി സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അയച്ച ഇമെയിലിന് അനുകൂല മറുപടി ലഭിച്ചതിന്റെ ആശ്വാസത്തിലാണിവര്‍.
Post Your Comments