ന്യൂഡല്‍ഹി:രാജ്യസുരക്ഷയ്ക്കായാണ് കംപ്യൂട്ടറുകള്‍ നിയന്ത്രിക്കുന്നതെന്ന വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം. ഉത്തരവില്‍ ആശങ്ക വേണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിരീക്ഷണത്തിനായി പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും കഴിയും. സിബിഐ, എന്‍ഐഎ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഡേറ്റകള്‍ പിടിച്ചെടുക്കാം.
Post Your Comments