ന്യൂഡല്‍ഹി : രാജ്യ സുരക്ഷയുടെ ഭാഗമായി രാജ്യത്തെ എല്ലാം കംപ്യൂട്ടറുകളും നിരീക്ഷിക്കാനായി ഏജന്‍സികളെ ചുമതലപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രി മോദിക്ക് നേരെ വിമര്‍ശനം അഴിച്ചു വിട്ടത്. ഇന്ത്യയെ പൊലീസ് നിയന്ത്രണത്തിലുള്ള രാജ്യമാക്കി മാറ്റിയാലും താങ്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും എത്ര അരക്ഷിതനായ ഏകാധിപതിയാണ് മോദിയെന്ന് ഈ തീരുമാനങ്ങള്‍ രാജ്യത്തിന് കാട്ടിത്തന്നെന്നും രാഹുല്‍ കുറിച്ചു.
Post Your Comments