Latest NewsIndia

യുവതി ആത്മഹത്യ ചെയ്യുന്നതിനിടയില്‍ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി നവജാത ശിശു

ഭോപാല്‍: യുവതി തൂങ്ങി മരിക്കുന്നതിനിടയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മധ്യപ്രദേശിലെ കഠ്‌നി ജില്ലയില്‍ സന്തോഷ് സിങിന്റെ ഗര്‍ഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) യുടെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടിയ നവജാത ശിശുവിന് സ്ഥലം വനിതാ എസ്ഐ കവിതയുടെ സമയോചിതമായ ഇടപെടല്‍ മൂലം പുനര്‍ജന്മം ലഭിച്ചു. യുവതി തൂങ്ങിമരിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് എസ് ഐ സ്ഥലത്തെത്തുന്നത്. കാണാന്‍ കഴിഞ്ഞത് തൊഴുത്തില്‍ തൂങ്ങി നില്‍ക്കുന്ന ലക്ഷ്മിയെയും പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി കരയുന്ന നവജാത ശിശുവിനെയുമാണ്. കുഞ്ഞിനെ തുണികൊണ്ടു പൊതിഞ്ഞുവച്ച എസ്ഐ 108 ആംബുലന്‍സ് വിളിച്ചു. തുടര്‍ന്ന് ആംബുലന്‍സിലെ ജീവനക്കാരുടെ സഹായത്തോടെ പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെ ആശുപത്രിയിയിലെത്തിച്ചു. എട്ടു മാസം വളര്‍ച്ചയുള്ള കുഞ്ഞ് രക്ഷപ്പെടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം പല മരണങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഈ മരണം തന്നെ ഞെട്ടിച്ചുവെന്ന് കവിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button