
പാനൂര്‍: വാഹന പരിശോധനയ്ക്കിടെ പൊലീസ് ജീപ്പിടിച്ച് യുവാവിന് പരിക്ക്. നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന് കൊണ്ടുള്ള ഓട്ടത്തിനിടയിലാണ് മറ്റൊരു ബൈക്ക് യാത്രക്കാരനെ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചത്.
മീത്തലെ മനയത്ത് വയലില്‍ പ്രകാശനാണ് പരിക്കേറ്റത്. ഇദ്ദേഹമിപ്പോള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച്ച രാത്രി 9.30 ഓടെ മീത്തലെ ചമ്പാട്ടാണ് സംഭവം.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. പിന്നീട് വിവരമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.ബെന്നി രോഷാകുലരായ നാട്ടുകാരുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷ സാധ്യതയ്ക്ക് അയവ് വന്നത്.
Post Your Comments