പിറവം: പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഓര്‍ത്തോഡോക്സ് വിഭാഗത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിയുടെ അനുകൂല വിധി നടപ്പിലാക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഓര്‍ത്തോഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കേസ് പരിഗണിച്ച ബെഞ്ച് കേസില്‍ നിന്നും പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് ജസ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങുന്ന പുതിയ ഡിവിഷന് ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക.
Post Your Comments