തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് . പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് അപമാനിക്കാന്‍ ശ്രമിച്ചതായി യുവതി പരാതി നല്‍കിയതതായി റിപ്പോര്‍ട്ടുകള്‍. . മൂത്രാശയ സംബന്ധമായ അസുഖവുമായെത്തിയ യുവതിയെ പരിശോധനക്കിടെ ഡോക്ടര്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
വനിത നഴ്സിനെയോ ഒപ്പം വന്നവരെയോ കൂട്ടാതെ മുറിയടച്ച് ഡോക്ടര്‍ പരിശോധിച്ചുവെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ഓടികൂടി ഡോക്ടറെ തടഞ്ഞുവെച്ചു . പി ന്നീട് ആര്യനാട് പൊലീസെത്തി ഡോക്ടറെ സ്റ്റേഷനിലേക്ക് മാറ്റി. . ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസേടുത്തിരുന്നത് ആര്യാനാട് സിഐ അനില്‍കുമാര്‍ പറഞ്ഞു.
അസുഖമായെത്തിയ രോഗിയെ ചികിത്സക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമുള്ള ഡോക്ടര്‍റുടെ വാദം പരിഗണിച്ച് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി പിന്നീട് ജാമ്യം നല്‍കി.
Post Your Comments