KeralaLatest NewsIndia

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ എയ്ഡ്‌സ് രോഗികള്‍ക്ക് മേല്‍ മരുന്ന് പരീക്ഷണം നടത്തിയതായി അന്വേഷണ സംഘത്തിലെ ഡോക്ടർമാർ

മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍ ദുരൂഹമരങ്ങളെ കുറിച്ച് അന്വേഷണ നടത്തിയ പത്തംഗ സംഘം 2006 സെപ്തംബര്‍ 30 ഒക്ടോബര്‍ 1 നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

തൃശൂർ: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ദുരൂഹ മരണങ്ങളെ കുറിച്ച് വീണ്ടും വിവാദങ്ങൾ കൊഴുക്കുന്നു. എയിഡ്‌സ് രോഗികള്‍ക്ക് മേല്‍ മരുന്ന് പരീക്ഷണം നടത്തിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ട്വന്റി ഫോര്‍ ചാനലാണ് ഇവരുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍ ദുരൂഹമരങ്ങളെ കുറിച്ച് അന്വേഷണ നടത്തിയ പത്തംഗ സംഘം 2006 സെപ്തംബര്‍ 30 ഒക്ടോബര്‍ 1-നു നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല ഉണ്ടായിരുന്ന രാജന്‍ വാര്യര്‍ അടക്കം നാല് ഡോക്ടര്‍മാരാണ് പരിശോധന നടത്തിയത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ച് വിട്ട സുപ്രീം കോടതി ഉത്തരവിന്റെ പിന്നാലെ ഈ റിപ്പോര്‍ട്ടുകള്‍ പുറം ലോകം കാണാതെ പോകുകയായിരുന്നു. മാനസികാരോഗ്യ ആശുപത്രികളുടെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ധ്യാനകേന്ദ്രത്തില്‍ ആശുപത്രി പ്രവര്‍ത്തിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന ഡോ സുബ്രഹ്മണ്യന്‍ വെളിപ്പെടുത്തുന്നു.

തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിന്റെ ആര്‍എംഒയായിരുന്നു അദ്ദേഹം. എയിഡ്‌സ് രോഗികളിലാണ് ധ്യാനകേന്ദ്രത്തില്‍ മരുന്ന് പരീക്ഷണം നടത്തിയതെന്ന് പരിശോധന സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ആയൂര്‍വേദ മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോമിയോ മരുന്ന് നല്‍കി. ഈ മരുന്നുകള്‍ മിനറല്‍ വാട്ടറിന്റെ കുപ്പിയിലാണ് സൂക്ഷിച്ചിരുന്നത്. ആവശ്യത്തിന് ജീവനക്കാര്‍ പോലും ഇവിടെയുണ്ടായിരുന്നില്ല. നിയമവിരുദ്ധമായാണ് മരുന്ന് പരീക്ഷിച്ചത്. പല രോഗികളും മരിച്ചു പോയി- രാജന്‍ വാര്യര്‍ വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button