ന്യൂഡല്‍ഹി:മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുന്നത് ലോക്‌സഭ മാറ്റി വച്ചു. ഈ മാസം 27ലേയ്ക്കാണ് മാറ്റി വച്ചത്. വിഷയെ വ്യാഴാഴ്ചത്തെ അജണ്ടയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും വിശദമായ ചര്‍ച്ച ആവശ്യമായതിനാല്‍ ബില്‍ പരിഗണിക്കുന്നത് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നതിലാണ് ചര്‍ച്ച നീട്ടിയത്. കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭ്യര്‍ഥന പ്രകാരമാണ് ചര്‍ച്ച നീട്ടിയത്.
തുടര്‍ന്ന് സഭയുടെ അഭിപ്രായം തേടിയശേഷം സ്പീക്കര്‍ സുമിത്ര മഹാജന്‍ ബില്‍ പരിഗണിക്കുന്നത് 27ലേക്ക് മാറ്റുകയായിരുന്നു. നേരത്തേ മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ ബില്‍ രാജ്യസഭയില്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ മുത്തലാഖ് ശിക്ഷാര്‍ഹമാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു. ഓര്‍ഡിനന്‍സിനു പകരമായുള്ള ബില്ലാണ് ഇപ്പോള്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നു ഇതൊരു പ്രധാനപ്പെട്ട ബില്ലായതിനാല്‍ ചര്‍ച്ച 27ലേക്ക് മാറ്റണമെന്നും ഖാര്‍ഗെ അഭ്യര്‍ഥിച്ചു.
Post Your Comments