തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി . കെ സി ജോസഫ് എംഎൽഎയാണ് വനിതാ മതിൽ വിഷയത്തില്‍ നോട്ടീസ് നൽകുന്നത്.വനിതാ മതിലിന് സർക്കാർ പണം ചെലവഴിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
വനിത, ശിശുക്ഷേമ വകുപ്പിന്റെ പണം ചെലവഴിക്കാതിരുന്ന മന്ത്രി കെ കെ ശൈലജക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സി പി എം മതിൽ നിർമ്മിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് അഴിമതിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments