Latest NewsTechnology

സ്പാം കോളുകള്‍ : ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്

ലോകത്തിൽ ഏറ്റവും കൂടുതൽ സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്. ട്രൂ കോളർ പുറത്തു വിട്ട 2018 വാർഷിക റിപ്പോർട്ടിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ വർഷം ലഭിച്ച ഫോൺ കോളുകളിൽ ആറ് ശതമാനത്തിലധികവും സ്പാം കോളുകളായിരുന്നു. ഒരു മാസം ശരാശരി 22.3 ശതമാനം സ്പാം കോളുകളാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 1.5 ശതമാനം കുറവാണ്.

CALL IMAGE

ഇന്ത്യയായിരുന്നു 2017ല്‍ ഏറ്റവുമധികം സ്പാം കോളുകൾ ലഭിച്ച രാജ്യമെന്നും ട്രൂ കോളര്‍ വ്യക്തമാക്കിയിരുന്നു.ടെലികോം സേവനദാതാക്കളുടേതായിരുന്നു 91 ശതമാനം സ്പാം കോളുകൾ. തട്ടിപ്പു കോളുകൾ വെറും ഏഴ് ശതമാനവും ടെലിമാർക്കറ്റിങ് കോളുകൾ കേവലം രണ്ട് ശതമാനവുമാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്.

Truecaller

ബ്രസീലാണ് പട്ടികയിൽ ഒന്നാമൻ. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കോളുകളാണ്  ഒന്നാമതെത്തിച്ചത്. ശരാശരി ഒരു മാസം 37.5 ശതമാനം സ്പാം കോളുകളാണ് ലഭിച്ചത്. ഇത്തവണ കഴിഞ്ഞ വർഷത്തെക്കാൾ 81 ശതമാനം കൂടുതലാണ്. ചിലി, ദക്ഷിണ ആഫ്രിക്ക, മെക്സിക്കോ എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ചിൽ ഇടംനേടിയ രാജ്യങ്ങൾ. ലോകത്തൊട്ടാകെ ഏകദേശം 177 കോടി സ്പാം കോളുകളാണ് ട്രൂകോളര്‍ ആപ്പ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button