കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് ദുബായില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍. ഫ്ളൈദുബായ് ആണ് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ആഴ്ചയില്‍ മൂന്നുദിവസമാവും ഫ്ളൈദുബായ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് തുടങ്ങുന്നത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് രാത്രി 8.20ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍സമയം 1.45ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം 6.05ന് ദുബായിലെത്തും.
Post Your Comments