പാലക്കാട് : ക്ഷേത്രോത്സവത്തിനിടെ ആനയിടിഞ്ഞതിനെ തുടര്‍ന്ന് ആനപ്പുറത്തിരുന്ന 17 കാരന് ജീവന് തിരിച്ചു കിട്ടിയത് അത്ഭുതകരമായി. ഒരു മണിക്കുറോളമാണ് 17 കാരന് ഇടഞ്ഞ ആനയുടെ പുറത്തു നിന്നും രക്ഷപ്പെടാനാവാതെ മരണത്തെ മുഖാമുഖം കണ്ടത്.
പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഉണ്ണിക്കൃഷ്ണനാണ് ഒരു മണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ടത്. പാലക്കാട് എലപ്പുള്ളി പാറയില്‍ അയ്യപ്പന് വിളക്ക് ഉത്സവത്തിനിടെയാണ് ആനയിടിഞ്ഞത്. ഉത്സവത്തിനായി കൊണ്ടു വന്ന തടത്താവളം ശിവന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ വിരണ്ടോടി.
എന്നാല്‍ ഉണ്ണികൃഷണന് രക്ഷപ്പെടാനായില്ല. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് വിദ്യാര്‍ത്ഥിയെ രക്ഷിച്ചത്. ആന പാപ്പാന്മാരുടെ പ്രത്യേക സംഘമെത്തിയാണ് ആനയെ വടം കെട്ടി തളച്ചത്. ജനങ്ങള്‍ തിങ്ങി നിറഞ്ഞതാണ് ആനയ്ക്ക് പരിഭ്രാന്തി സൃഷ്ടിച്ചതെന്ന് കരുതുന്നു. സമീപത്തുള്ള ഒട്ടേറെ കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Post Your Comments