ഇടുക്കി : സാഹസികത നിറഞ്ഞ ഓഫ് റോഡ് ജീപ്പ് സഫാരിക്ക് നിയന്തണം വരുത്താന്‍ ഒരുങ്ങി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. അപകടകരമായ ഡ്രൈവിംഗ്, ടൂറിസ്റ്റുകളുടെ സുരക്ഷിതത്വം, അമിത കൂലി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ഓഫ് റോഡ് സഫാരിയില്‍ നിയന്ത്രണം വരുത്താന്‍ ഡിടിപിസി തീരുമാനിച്ചത്.
ജനുവരി 5 മുതലായിരിക്കും നിയന്ത്രണം പ്രാബല്യത്തില്‍ വരുക. ജീപ്പ് സഫാരിക്ക വേണ്ട സമയവും തുകയും ഓരോ സ്ഥലങ്ങളിലും ഇനി മുതല്‍ ഡിടിപിസി നിശ്ചയിക്കും.
സഫാരി നടത്തുവാന്‍ ആഗ്രഹിക്കുന്ന ജീപ്പുകള്‍ ജോയിന്റെ ആര്‍ടിഓ ഓഫീസില്‍ അപേക്ഷ നല്‍കി സ്റ്റിക്കര്‍ പതിപ്പിക്കണം. ആ സ്റ്റിക്കര്‍ ഇല്ലാതെ വാഹനങ്ങലെ ഓഫ് റോഡ് സഫാരി നടത്താന്‍ അനുവദിക്കില്ല
Post Your Comments