കോഴിക്കോട് : തുടര്‍ച്ചയായ മൂന്നാം തവണയും കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം. മേജര്‍ സ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ വെന്നിക്കൊടി പാറിച്ചു.
ക്ലാസ് പ്രതിനിധികളില്‍ ഒന്നൊഴികെ എല്ലാ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ചെയര്‍മാനായി എസ്എഫഐയിലെ മുഹമ്മദ് സാലിഹ് തിരഞ്ഞെടുക്കപ്പെട്ടു.
ടി പ്രിയങ്കയാണ് വൈസ് ചെയര്‍മാന്‍.
ജനറല്‍ സെക്രട്ടറി: വിഷ്ണു മനോഹര്‍, ജോയിന്റ് സെക്രട്ടറി: ഐഫ അബ്ദുള്‍ റഹ്മാന്‍, സ്റ്റുഡന്റ് എഡിറ്റര്‍: പി അയിഷ, ജനറല്‍ ക്യാപ്റ്റന്‍: മുഹമ്മദ് അന്‍വര്‍ സെയ്ദു, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി: വിഷ്ണുപ്രിയ, മൂട്ട് ക്ലബ് സെക്രട്ടറി: അഡ്വ.അഷ്ബിന്‍ കൃഷ്ണ.
Post Your Comments