Latest NewsInternational

റഷ്യയ്‌ക്കെതിരെ വീണ്ടും അമേരിക്ക

വാഷിങ്ടണ്‍: റഷ്യയ്ക്കെതിരെ വീണ്ടും അമേരിക്ക. റഷ്യയ്‌ക്കെതിരേ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് യു.എസ്. 2016-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളുമായി ബന്ധമുള്ള റഷ്യന്‍ പൗരന്മാര്‍ക്കെതിരേയാണ് ബുധനാഴ്ച ഉപരോധം പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര സംഘടനകള്‍ക്കുനേരെയുള്ള സൈബറാക്രമണം, മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനുനേരെ ബ്രിട്ടനില്‍ നടന്ന വിഷവാതകപ്രയോഗം എന്നിവയുമായി ബന്ധമുള്ളവരാണ് പട്ടികയിലുള്ളത്.

റഷ്യന്‍ സൈനിക ഇന്റലിജന്‍സുമായി ബന്ധമുള്ള 15 പേര്‍, യു.എസ്. തിരഞ്ഞെടുപ്പിലെ ഇടപെടലുമായി ബന്ധമുള്ള നാല് റഷ്യന്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ടെന്ന് യു.എസ്. ട്രഷറിവിഭാഗം പറഞ്ഞു. ലോകരാജ്യങ്ങളിലെ രാഷ്ട്രീയ, തിരഞ്ഞെടുപ്പ് സംവിധാനങ്ങളില്‍ ഇടപെടാന്‍ റഷ്യ നടത്തുന്ന പ്രോജക്ട് ലഖ്തയുമായി ബന്ധമുള്ളവരാണ് പട്ടികയിലുള്ള ചിലര്‍. ഉപരോധപ്പട്ടികയിലുള്ളവരുമായി ഇടപാടുകള്‍ നടത്തുന്നവരെ യു.എസിന്റെ ശത്രുരാജ്യങ്ങളെ ഉപരോധിക്കാനുള്ള കാറ്റ്‌സാ നിയമപ്രകാരം കുറ്റക്കാരായി കാണുമെന്നും യു.എസ്. പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button