KeralaLatest News

വണ്ടിക്കൂലിയും വഴിച്ചിലവും കിട്ടാതെ ഒരു വനിതയും മതിലു പണിയാനെത്തില്ലെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍

പ്രളയാനന്തര പുനര്‍ നിര്‍മാണം വഴിമുട്ടി. നവകേരള നിര്‍മാണത്തിന് വകയില്ലാതെ സര്‍ക്കാര്‍ നട്ടംതിരിയുന്നു

കൊച്ചി: വനിതാ മതിലിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. പ്രളയാനന്തര കേരളത്തിന്റെ പുന്‍്ര നിര്‍മാണ് നടത്താതെ സര്‍ക്കാര്‍ വനിതാ മതിലിനു പിന്നാലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഖജനാവില്‍ പണമില്ല. പ്രളയാനന്തര പുനര്‍ നിര്‍മാണം വഴിമുട്ടി. നവകേരള നിര്‍മാണത്തിന് വകയില്ലാതെ സര്‍ക്കാര്‍ നട്ടംതിരിയുന്നു. വനിതാ മതിലിനു പൊതു ഖജനാവില്‍ നിന്ന് ഒരു പൈസയും എടുക്കില്ല മൊത്തം ചിലവും നവോത്ഥാന പാരമ്പര്യം പേറുന്ന സമുദായ സംഘടനകള്‍ വഹിക്കും എന്നാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞത്. ഈ നവോത്ഥാന നായകരെ കുറിച്ച് മുഖ്യന് ഒരു ചുക്കും അറിയില്ല. സര്‍ക്കാരിനെ ‘വഹിക്കാ’നാണ് അവര്‍ക്കു താല്പര്യം എന്നും അദ്ദേഹം കുറിച്ചു.

ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ഖജനാവില്‍ പണമില്ല. പ്രളയാനന്തര പുനര്‍ നിര്‍മാണം വഴിമുട്ടി. നവകേരള നിര്‍മാണത്തിന് വകയില്ലാതെ സര്‍ക്കാര്‍ നട്ടംതിരിയുന്നു.

വനിതാ മതിലിനു പൊതു ഖജനാവില്‍ നിന്ന് ഒരു പൈസയും എടുക്കില്ല മൊത്തം ചിലവും നവോത്ഥാന പാരമ്പര്യം പേറുന്ന സമുദായ സംഘടനകള്‍ വഹിക്കും എന്നാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞത്. ഈ നവോത്ഥാന നായകരെ കുറിച്ച് മുഖ്യന് ഒരു ചുക്കും അറിയില്ല. സര്‍ക്കാരിനെ ‘വഹിക്കാ’നാണ് അവര്‍ക്കു താല്പര്യം.

വണ്ടിക്കൂലിയും വഴിച്ചിലവും കിട്ടാതെ ഒരു വനിതയും മതിലു പണിയാനെത്തില്ല. ടിഎ, ഡിഎ എണ്ണിക്കൊടുക്കാതെ സാംസ്‌കാരിക നായികമാരാരും തിരിഞ്ഞു നോക്കില്ല.

എസ്എന്‍ഡിപിയുടെയും കെപിഎംഎസിന്റെയും പിന്തുണ പ്രതീകാത്മകമാണ്. ലെറ്റര്‍ ഹെഡും സീലും മാത്രമുള്ള ബാക്കി നവോത്ഥാന ജാതി സംഘടനകളുടെ കാര്യം പറയാനുമില്ല.

വനിതാ മതില്‍ വിജയിക്കണമെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇറക്കണം, സര്‍ക്കാര്‍ പണം ചിലവഴിക്കണം. അതുകൊണ്ട് ഒരു 50കോടി എടുത്തു വീശാന്‍ തീരുമാനിച്ചു.

അമ്പതല്ല അഞ്ഞൂറ് കോടി ചെലവഴിച്ചാലും വനിതാ മതില്‍ വിജയിപ്പിക്കും. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കും.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1818278364968548/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button